കൊച്ചി മെട്രോ മാര്‍ച്ചില്‍; നിര്‍മാണത്തില്‍ പൂര്ണതൃപ്തിയെന്നു ശ്രീധരന്
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന് ചെയ്യുമെന്ന് ഇ ശ്രീധരന്. നിര്‍മാണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ശ്രീധരന് പറഞ്ഞു.
ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ ഓടിക്കുക. 12 കിലോമീറ്റര്‍ ആണ് ദൂരം.
കൊച്ചി മെട്രോയുടെ കോച്ചുകളെല്ലാം നേരത്തെ എത്തിയിരുന്നു. കോച്ച് നിര്‍മാതാക്കളായ ആല്‍സ്റ്റോമിന്റെ നിര്‍മാണ യൂനിറ്റില്‍ നിന്നാണ് കോച്ചുകള്‍ എത്തിച്ചത്.
മൂന്ന് കോച്ചുകള്‍ വീതമുള്ള ട്രെയിനുകളാണ് മെട്രോക്ക് സര്‍വിസ് നടത്തുന്നത്. ആകെ 25 ട്രെയിനുകളാണ് മെട്രോക്ക് സര്‍വിസ് നടത്തുക.
10 രൂപയാണ് ചുരുങ്ങിയ യാത്രാനിരക്ക്. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപയ്ക്ക് യാത്ര ചെയ്യാം. 60 രൂപയാണ് കൂടിയ നിരക്ക്.
20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയും 15 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 40ഉം 20 കിലോമീറ്റര്‍ യാത്രയ്ക്ക് 50ഉം 25 കിലോമീറ്റര്‍ യാത്രയ്ക്ക് 60ഉം രൂപയാണ് നിരക്ക്.
കെ.എം.ആര്.എല്‍ ആവിഷ്കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കുകളില്‍ ഇളവു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."