തമിഴ്നാട് നിയമസഭ ജല്ലിക്കെട്ട് ബില്‍ പാസാക്കി
ചെന്നൈ: ജല്ലിക്കെട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. ഐകകണ്ഠമായാണ് ബില്‍ പാസാക്കിയത്. മുഖ്യമന്ത്രി ഒ പനീര്ശല്വമാണ് ബില്‍ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസാക്കിയത്.
അതേസമയം ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുകയാണ്. ചെന്നൈ മറീന ബീച്ച് പൊലിസ് സ്റ്റേഷന് സമരക്കാര്‍ തീയിട്ടു. ചെന്നൈ എസ് ഹൗസ് പൊലീസ് സ്റ്റേഷനാണ് തീയിട്ടത്. കടലില്‍ ചാടിയും പ്രതിഷേധം നടത്തുന്നു. സമരക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
കോയമ്പത്തൂരിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. മറീന ബീച്ച്, കോയമ്പത്തൂര്‍, മധുര, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹമാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ബീച്ചിലേക്ക് കൂടുതല്‍ ആളുകളെത്തുന്നത് തടയാന്‍ പൊലിസ് മറീന ബീച്ചിലേക്കുള്ള വഴിയടച്ചിരുന്നു. എന്നാല്‍, ഒഴിഞ്ഞുപോകാതെ ഒരു വിഭാഗം സമരക്കാര്‍ മറീന ബീച്ചില്‍ തന്നെ നില്ക്കുകയയിരുന്നു. പൊലിസ് തങ്ങള്‍ക്കെതിരേ നീങ്ങുകയാണെങ്കില്‍ കടലില്‍ ചാടുമെന്ന് ഇവര്‍ ഭീഷണി മുഴക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."