എന്‍.സി.പി പ്രവേശനം: വാര്‍ത്തകള്‍ കളവെന്ന് ബാലകൃഷ്ണപിള്ള
കോട്ടയം: കേരളാ കോണ്‍ഗ്രസ് (ബി) എന്‍.സി.പിയിലേക്കെന്ന വാര്‍ത്തകള്‍ ശുദ്ധ കളവെന്ന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലയനവുമായി ബന്ധപ്പെട്ട് ഈമാസം ആറിന് താന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ കാണുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാണി ഒഴികെയുള്ള കേരളാ കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അതില്‍ പി.ജെ ജോസഫും മോന്‍സ് ജോസഫുമുള്‍പ്പെടെ വരുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ല. എല്‍.ഡി.എഫില്‍ ചേരാനുള്ള മാണിയുടെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല.
യു.ഡി.എഫ് തന്നെയും പാര്‍ട്ടിയെയും ഒരുപാട് അപമാനിച്ചു. യു.ഡി.എഫ് ഉണ്ടാക്കിയതില്‍ താനും പങ്കാളിയാണെങ്കിലും അവിടേക്ക് തിരിച്ചുപോക്ക് ഇനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."