യു.പി: ഷീല ദീക്ഷിത് പിന്മാറി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു ഷീലാ ദീക്ഷിത് പിന്മാറി. എസ്.പി- കോണ്‍ഗ്രസ് സീറ്റ് വീഭജനത്തില്‍ ധാരണയായതോടെയാണ് ഷീലാ ദീക്ഷിത് പിന്മാറ്റം പ്രഖ്യാപിച്ചത്. യുവാക്കള്‍ക്ക് നേതൃത്വം വിട്ടുനല്‍കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ മറ്റ് ഉത്തരവാദിത്വങ്ങളില്‍ ഉണ്ടാകുമെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.
എസ.്പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രിമുഖം അഖിലേഷ് യാദവ് ആയതോടെയാണ് ഷീല ദീക്ഷിതിന്റെ പിന്മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ പാഠം ഉള്‍കൊണ്ട് ഇത്തവണ നാല് മാസം മുന്‍പ് തന്നെ കോണ്‍ഗ്രസ് പദ്ധതികള്‍ തയാറാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നു അകലുന്ന മുന്നോക്ക വോട്ടു ബാങ്കിനെ തിരികെ എത്തിക്കാന്‍ ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഷീലാ ദീക്ഷിത് യു.പിയില്‍ എത്തി പ്രചരണങ്ങളില്‍ ഭാഗമായെങ്കിലും സഖ്യ ചര്‍ച്ചകള്‍ സജീവമായതോടെ ഷീല ചിത്രത്തില്‍ ഇല്ലാതെയായി.
സ്ഥാനാര്‍ഥിത്തില്‍ നിന്നു പിന്മാറിയെങ്കിലും പ്രചരണത്തിന് സജീവമായി ഉണ്ടാകാനും പശ്ചിമ യു.പിയില്‍ പ്രചരണത്തില്‍ സജീവമാകാനും ഹൈക്കമാന്റ് നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."