മെഡിക്കല്‍ കോളജിലേത് കുത്തഴിഞ്ഞ പാര്‍ക്കിങ്
മെഡിക്കല്‍ കോളജ്: ആശുപത്രി കാംപസിനുള്ളില്‍ കുത്തഴിഞ്ഞ വാഹന പാര്‍ക്കിങ്. വരുന്നവര്‍ തോന്നിയപടി പാര്‍ക്ക് ചെയ്യുന്നതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല.
നിയന്ത്രിക്കാന്‍ ആളില്ലാത്തതിനാല്‍ അത്യാഹിത വിഭാഗം റോഡും ആശുപത്രി പരിസരവും ഇരുചക്രവാഹനങ്ങള്‍ കൊണ്ട് നിറയുകയാണ്. ആംബുലന്‍സ് പോകുന്ന വഴി പോലും തടസപ്പെടുത്തിയാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
പാര്‍ക്കിങ് ഫീസ് മടിച്ചാണ് ഇത്തരത്തില്‍ പാര്‍ക്കിങ് നടത്തുന്നത്. മോര്‍ച്ചറി
പരിസരത്ത് നിര്മിച്ചിച്ചുള്ള കാത്തിരിപ്പ് കേന്ദ്രത്തിനുള്ളില്‍ പോലും ഇരുചക്രവാഹനങ്ങള്‍ കുത്തിനിറച്ചാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ചോദ്യം ചെയ്യുന്ന സുരക്ഷാ ജീവനക്കാരെയും പാര്‍ക്കിങ് ഏര്യയിലെ ജീവനക്കാരെയും കൈയേറ്റം ചെയ്യാനും പലരും ശ്രമിക്കുന്നത് പതിവാണ്. ഇതിനെതിരേ മെഡിക്കല്‍ കോളജ് പൊലിസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ആശുപത്രി ജീവനക്കാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."