മലേഷ്യയില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു, 30 പേരെ കാണാതായി
ക്വാലാലംപൂര്‍: മലേഷ്യയില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിക്കുകയും 30 പേരെ കാണാതാവുകയും ചെയ്തു. ഇന്തോനേഷ്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ക്ഷോഭമാണ് അപകടത്തിന് ഇടയാക്കിയതെന്ന് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ആറു സ്ത്രീകളുടെയും നാലു പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കിഴക്കന്‍ നഗരമായ മെര്‍സിങിലെ കടല്‍ത്തീരത്തു നിന്നാണ് ഇന്നലെ രാവിലെ മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് മലേഷ്യന്‍ മരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി വെളിപ്പെടുത്തി. 40 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. ഇവരെല്ലാം അനധികൃത കുടിയേറ്റത്തിനായി രാജ്യത്തേക്ക് വരികയായിരുന്നുവെന്നാണ് അനുമാനിക്കുന്നത്.
രക്ഷപ്പെടുത്തിയ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഉള്‍ക്കൊള്ളാവുന്നതിലുംകൂടുതല്‍ പേര്‍ ബോട്ടില്‍ കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രക്ഷുബ്ധമായ കാലാവസ്ഥയും അപകടത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. മലേഷ്യന്‍ കടലില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും മരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി സൂചിപ്പിച്ചു. കഴിഞ്ഞ നവംബറില്‍ സിങ്കപ്പൂരിന് ,തെക്കുള്ള ബാതം ദ്വീപിന് സമീപം ബോട്ട് മുങ്ങി 40 പേരെ കാണാതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."