HOME
DETAILS

ലോ അക്കാദമിയില്‍ നിയമരാഹിത്യമോ?

  
backup
January 24 2017 | 00:01 AM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b0%e0%b4%be%e0%b4%b9



പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയുടെ മരണം സ്വാശ്രയ കോളജുകളില്‍ നടക്കുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കു കാരണമായി.  കേരളത്തിലെ ആദ്യത്തെ സ്വാശ്രയ നിയമപഠന സ്ഥാപനമായ തിരുവനന്തപുരം പേരൂര്‍ക്കട കേരള ലോ അക്കാദമിയില്‍ വിദ്യാര്‍ഥിപ്രക്ഷോഭം ആരംഭിച്ചതും ഇതിനെത്തുടര്‍ന്നാണ്.
ചാനല്‍ അവതാരകയും പാചകവിദഗ്ധയും കൂടിയായ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായരാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം മൂലകാരണം എന്നതിനാല്‍ അവര്‍ മാറണമെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. പക്ഷേ, മാറുന്ന പ്രശ്‌നമേയില്ലെന്ന കടുംപിടുത്തത്തിലാണ് പ്രിന്‍സിപ്പല്‍. തലപ്പത്തിരിക്കുന്നത് സെലിബ്രിറ്റിയായതിനാലായിരിക്കാം മാധ്യമങ്ങളില്‍ മിക്കതും അവര്‍ക്ക് ഉന്നതരാഷ്ട്രീയബന്ധങ്ങളുള്ളതിനാലായിരിക്കാം ചില രാഷ്ട്രീയക്കാരും ഈ സംഭവം കണ്ടതായി നടിച്ചിട്ടില്ല.
പത്തുദിവസം പിന്നിട്ട സംഘര്‍ഷഭരിതമായ സമരത്തിനിടെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു കോളജ് പൊലീസ് സംരക്ഷണയിലാണ്. ഓഫീസ് തുറന്നെങ്കിലും പ്രിന്‍സിപ്പല്‍ എത്തിയില്ല. പൊലീസ് സംരക്ഷണയില്‍ കോളജ് തുറന്നു വിദ്യാര്‍ഥികളെത്തിയാല്‍ തടയില്ലെന്നു സമരനേതാക്കള്‍ പറയുന്നുണ്ട്. സമരം അവസാനിക്കാതെ  വിദ്യാര്‍ഥികളെത്താന്‍ സാധ്യതയില്ല.
ഇതിനിടെ ലോ അക്കാദമിക്കെതിരേ വിദ്യാര്‍ഥിസംഘടനകള്‍ ശക്തമായ ആരോപണളാണ് ഉന്നയിച്ചിരിക്കുന്നത്. മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ  കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ഇയര്‍ബാക്ക് നല്‍കി അടിച്ചമര്‍ത്തുകയോ ഇന്റേണല്‍ മാര്‍ക്കും ഹാജരും നല്‍കാതെ തോല്‍പ്പിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് അവരുടെ പരാതി. ഒരു മാനദണ്ഡവുമില്ലാതെയാണ് പ്രിന്‍സിപ്പല്‍ ഇത്തരം നടപടികളെടുക്കുന്നതെന്നു കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് ക്രിസ്റ്റി മാത്യു പറയുന്നു.
എതിര്‍ക്കുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതിനു പുറമെ ഗുണ്ടാ ഭീഷണിയുമുണ്ട്. ചില വിദ്യാര്‍ഥികളുടെ വീട്ടിലേയ്ക്കു വിളിച്ചു മക്കളെ കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയതായി ക്രിസ്റ്റി മാത്യു പറഞ്ഞു. വിദ്യാര്‍ഥിവിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരെ അവര്‍ ക്രൂരമായി  നേരിടുന്നു. ജയിലറകള്‍ പോലെയാണു ഹോസ്റ്റല്‍ ജീവിതം. ഹോസ്റ്റലുകളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല.
ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായി കാവ്യ രാജീവെന്ന വിദ്യാര്‍ഥിനി വെളിപ്പെടുത്തി. തന്റെ സുഹൃത്തിനോടു സംസാരിക്കവേ അവനോടു സംസാരിക്കരുതെന്നു ആവശ്യപ്പെടുകയും വീട്ടിലേയ്ക്കു വിളിച്ചു നായര്‍ കുട്ടിയായ കാവ്യ ചോവന്‍ ചെക്കനോട് എന്തിനാണു സംസാരിക്കുന്നതെന്നായിരുന്നു ചോദ്യം.
യൂനിവേഴ്‌സിറ്റി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വരുന്നതിന് ഒരാഴ്ചമുമ്പ് പ്രിന്‍സിപ്പല്‍ തന്റെ മുറിയിലേക്കു വിളിച്ച് ഓരോരുത്തര്‍ക്കുമുള്ള ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും കാണിക്കും. ഈ സമയത്ത് ഒരിക്കല്‍പ്പോലും ക്ലാസില്‍വരാത്ത ഇഷ്ടക്കാര്‍ക്കു ഹാജരും ഇന്റേണല്‍ മാര്‍ക്കും റെഡി. ഹാജര്‍ മുടക്കാത്തവരും നന്നായി പഠിക്കുന്നവരുമായ വെറുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഹാജരും ഇന്റേണല്‍ മാര്‍ക്കും ലഭിക്കില്ലെന്നും തോല്‍വി ഉറപ്പെന്നും കാവ്യ പറയുന്നു.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായരും കുടുംബവും ഏകദേശം 12 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്നു കെ.പി.സി.സി സെക്രട്ടറിയും കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചു. കോളജ് കാമ്പസിനകത്തു ഭരണം നടത്തുന്നതു മറ്റുചില ശക്തികളാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസാവശ്യത്തിനായി അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഭൂമിയില്‍ ലക്ഷ്മിനായരും കുടുംബത്തിനും പുറമെ ഒരു സി.പി.എം നേതാവും വീടു നിര്‍മിച്ചു താമസിക്കുന്നതായും അദ്ദേഹം പറഞ്ഞു.  
സമരവും നേതാക്കളുടെ ഇടപെടലുകളും തുടരവെ പ്രതികരണവുമായി പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മിനായരും രംഗത്തെത്തി. തന്റെ സ്ഥാപനത്തില്‍നിന്നു താന്‍ രാജിവച്ചു പോകണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴി
യില്ലെന്ന് അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  8 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  38 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago