മൊടയാനി അങ്കണവാടി ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും
നരിക്കുനി: മടവൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മൊടയാനി പ്രദേശത്തെ കെ.പി അമ്മദ് ഹാജി മെമ്മോറിയല്‍ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. നീണ്ട 12 വര്‍ഷത്തോളമായി വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മെംബര്‍ ആയിരുന്ന ടി.കെ അബൂബക്കര്‍ മാസ്റ്ററുടെ ശ്രമഫലമായി അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീര്‍ അനുവദിച്ച രണ്ടണ്ട് അങ്കണവാടികളില്‍ ഒന്നാണിത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി മാമു ഹാജി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി സൗജന്യമായി നല്കിയ സ്ഥലത്താണ് അങ്കണവാടി നിര്‍മിച്ചത്.
പഞ്ചായത്ത് പ്രസിഡന്റണ്ട് വി.സി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റണ്ട് ഷംസിയ മലയില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ ഗഫൂര്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വി.സി റിയാസ്ഖാന്, ചെയര്‍പേഴ്സണ്‍മാരായ സിന്ധു മോഹന്‍, സക്കീന മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ടി. അലിയ്യ് മാസ്റ്റര്‍, ശശി ചക്കാലക്കല്‍, വാര്‍ഡ് മെംബര്‍ എ.പി അബു, കെ.പി മാമു ഹാജി, കെ. പത്മനാഭന് ഏറാടി, പി.കെ സുലൈമാന്‍ മാസ്റ്റര്‍, ബുഷ്റ പൂളോട്ടുമ്മല്‍, ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, കെ. ഗംഗാധരന് മാസ്റ്റര്‍, രാജന് കുന്നത്ത്, കെ. കുഞ്ഞാമു, ഭാസ്കരന് മാസ്റ്റര്‍, ടി. മൊയ്തീന്‍കുട്ടി, മുനീര്‍ പുതുക്കുടി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷീജ, സ്നേഹപ്രഭ, ജയശ്രീ സംസാരിച്ചു. വാര്‍ഡ് മെംബര്‍ സാബിറ മൊടയാനി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."