വന്യമൃഗശല്യം: മിനി സിവില്സ്റ്റേഷന് മാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക പ്രതിരോധ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
വനാതിര്‍ത്തികളില്‍ റെയില്‍വേ പാള വേലികളും കന്മതിലും നിര്‍മിച്ച് വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, വടക്കനാട് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജന്റെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ഭാര്യക്ക് ജോലിയും നല്‍കുക, വിള നഷ്ടത്തിനുള്ള നഷ്ടപരിഹാര തുക വിപണി വിലക്ക് തുല്യമാക്കുക, എല്ലാ ആദിവാസി കോളനികളും വൈദ്യുകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
തുടര്‍ന്ന് നടത്തിയ ധര്‍ണ വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ഡോ. വി സത്യാനന്ദന് നായര്‍ അധ്യക്ഷനായി. ടോമി വടക്കുംചേരി, വി.കെ സദാനന്ദന്, എ.സി തോമസ്, ദേവസ്യ പുറ്റനാല്‍, പി.കെ ഭഗത്, സി.എന്‍ മുകുന്ദന് സംസാരിച്ചു. പി.എന്‍ പത്മനാഭന്, കെ. ജയപ്രകാശ്, ഗോപാലകൃഷ്ണന്, രമേഷ് പള്ളിവയല്‍, വി. ബാലന്, പി.സി ഷിന്‍സ്, ചെറുമൂല ബാബു എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."