കര്‍ഷകര്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലേക്ക് ചുവടുമാറണം: വികസന സെമിനാര്‍
മാനന്തവാടി: കൃഷിയില്‍ നേട്ടം കൊയ്യണമെങ്കില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധന വരുത്തി വിപണനം ചെയ്യുന്നതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തയാറാകണമെന്ന് കൃഷി ഓഫിസര്‍ മമ്മുട്ടി. മാനന്തവാടിയില്‍ നടന്ന വയനാട് വികസന സെമിനാറില്‍ 'വയനാടിന്റെ വീണ്ടെടുപ്പ് സുസ്ഥിര നെല്‍കൃഷി വികസനത്തിലൂടെ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷികമേഖലയില്‍ സംസ്‌കരണ മൂല്യവര്‍ധിത സംവിധാനം ഉറപ്പാക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. തൊഴിലാളി-കര്‍ഷക-ഉദ്യോഗസ്ഥ ബന്ധം ദൃഢപ്പെടുത്തി വകുപ്പ് തലത്തില്‍ ആലോചിച്ച് ഐക്യമുണ്ടാക്കാന്‍ കഴിയുന്നവിധം സഹകരണ സംഘങ്ങള്‍ മുഖേന പദ്ധതികള്‍ നടപ്പിലാക്കണം. ജില്ലയിലെ കാര്‍ഷിക മേഖലയില്‍ സംഭരണ-സംസ്‌കരണ ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചാല്‍ കൂടുതല്‍ വിജയം നേടാം. സൂക്ഷ്മതലത്തില്‍ ആരംഭിച്ച് എല്ലാ കാര്‍ഷിക വിളകള്‍ക്കും പ്രാധാന്യം നല്‍കി കൂട്ടുകൃഷി സംവിധാനം മെച്ചപ്പെടുത്തി കാര്‍ഷിക സംസ്‌കൃതിയെ തിരിച്ച് പിടിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് വളരെയധികം സാധ്യതകളുള്ള ജില്ലയില്‍ ക്ഷീരമേഖല വകസിപ്പിച്ച് മണ്ണിനെ പുഷ്ടിപ്പെടുത്തി കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്ക് അധികവകുമാനം ലഭ്യമാക്കന്‍ കഴിയുമെന്ന് 'സുസ്ഥിര കാര്‍ഷിക വികസനവും ക്ഷീരവികസന-മൃഗസംരക്ഷണ മേഖലയും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ക്ഷീരവകുപ്പ് ഡയറി ട്രെയിനിംഗ് പ്രിന്‍സിപ്പാള്‍ എം പ്രകാശ് പറഞ്ഞു.
മൃഗസംരക്ഷണ-ക്ഷീര വികസന മേഖല, ബ്രഹ്മഗിരി സൊസൈറ്റി, തദ്ദേശ സ്ഥാപനങ്ങള്‍, മില്‍മ, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹായത്തോടെ വിപുലമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയണം. ഇതിനായി ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കണം. പദ്ധതി ആസൂത്രണത്തിന്റെ അഭാവം ഗുണമേന്‍മയുള്ള വസ്തുക്കളുടെ ലഭ്യതക്കുറവ് , വിപണന സംവിധാനമില്ലായ്മ , ഗുണ നിലവാരമുള്ള തീറ്റ വസ്തുക്കളുടെ അപര്യാപ്തത, പദ്ധതി സംയോജനത്തിന്റെ അഭാവം, ഈ മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന നിയമപരമായ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തീറ്റപ്പുല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ മെച്ചപ്പെടുത്തി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കി കര്‍ഷകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയണം.
നീര്‍ത്തടാടിസ്ഥാനത്തില്‍ സമഗ്രമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനകീയ ഇടപെടലിലൂടെ പങ്കാളിത്തം ഉറപ്പാക്കി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കി നടപ്പിലാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും തയാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷ്യകാര്യത്തില്‍ സ്വയം പര്യാപ്തത നേടിയെടുക്കാന്‍ നമുക്ക് കഴിയണം. ജനകീയ ഇടപെടലിലൂടെ നടപ്പിലാക്കിയാല്‍ ഏതു പദ്ധതിയും വിജയത്തിലെത്തും.
അന്തരീക്ഷ ഊഷ്മാവും ജലദൗര്‍ലഭ്യവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു, പ്രൊഫ. ബാലഗോപാലന്‍, പ്രൊഫ.ജോസ് ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എം. ആന്റണി, വര്‍ക്കി മാസ്റ്റര്‍, ഡോ.വിജയലക്ഷ്മി, ഷാജി എളുപ്പുപ്പാറ, ലില്ലിമാത്യു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."