പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനാവസരം
കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പട്ടികജാതി വികസന വകുപ്പിന്റെ ബദിയടുക്ക ആണ്‍കുട്ടികളുടെ പ്രിമെട്രിക്ക് ഹോസ്റ്റലില്‍ 30 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗത്തില്‍ പെട്ടവരെയും പരിഗണിക്കും. ഏതാനും സീറ്റ് മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാറ്റി വെച്ചിട്ടുണ്ട്. ഭക്ഷണ-താമസ-പഠന സൗകര്യങ്ങള്‍ സൗജന്യമാണ്.
പ്രതിമാസ പോക്കറ്റ് മണിയും ട്യൂഷന്‍ സംവിധാനവുമുണ്ട്. കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്.
ഹോസ്റ്റലിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന നവജീവന ഹൈസ്‌കൂള്‍, പെരഡാല ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌കൂള്‍ പഠനം.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ മാസം 31 നകം അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നും വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപമുള്ള പട്ടികജാതി വികസന ഓഫീസില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും. വിശദ വിവരങ്ങള്‍ 8547630172 നമ്പരില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."