HOME
DETAILS
MAL
വിവരാവകാശ രേഖ പുറത്തുവിട്ടതിന് ബാങ്ക് ഭരണസമിതിയുടെ നിയമനടപടി
backup
January 03 2018 | 08:01 AM
നിലമ്പൂര്‍: സഹകരണ അര്‍ബന്‍ ബാങ്ക് കെട്ടിടത്തിന്റെ നവീകരണത്തിന്റെ മറവില്‍ നടന്ന അഴിമതി ക്രമക്കേട്, ചട്ടലംഘനം എന്നിവയുടെ വകുപ്പ് തല അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങള്‍ വിവരാവകാശപ്രകാരം ശേഖരിച്ച് പുറത്ത് വിട്ടതിന്റെ പേരില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ബാങ്ക് ഭരണസമിതിയുടെ പ്രസ്താവനക്കെതിരെ പരാതിക്കാരനായ സി.ജി ഉണ്ണി രംഗത്ത്. നിയമനടപടി സ്വീകരിക്കാന്‍ ചെയര്മാന് ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെട്ട ഭരണസമിതിയെ വെല്ലുവിളിക്കുകയാണെന്ന് സി.ജി ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കണ്ടെത്തിയ തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ഗൂഡനീക്കമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കുമന്നും സി.ജി ഉണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."