HOME
DETAILS
MAL
നിലമ്പൂരില്‍ മെഡിക്കല്‍ ബന്ദ് ആചരിച്ചു
backup
January 03 2018 | 08:01 AM
നിലമ്പൂര്‍: ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ ഇന്നലെ നിലമ്പൂരില്‍ മെഡിക്കല്‍ ബന്ദ് നടത്തി. ഇത് സംബന്ധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി പരിസരത്ത് നടത്തിയ യോഗം സൂപ്രണ്ട് ഡോ.സി.ഹമീദ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.കെ പ്രവീണ, ഡോ.ജലാലുദ്ദീന്‍, ഡോ.പ്രമോദ്, ഡോ.മനോജ്, ആര്.എം.ഒ നീതു, കെ.നാരായണന്, ഡോ.റഫീഖ്, തുടങ്ങിയവര്‍ സംസാരിച്ചു. ഒരുമണിക്കൂര്‍ നേരം ഒ.പി ബഹിഷ്കരിച്ചാണ് സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."