HOME
DETAILS
MAL
സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്ലാസ്റ്റിക്ക് ബാഗ് ഒഴിവാക്കി പയ്യന്നൂര്‍ നഗരസഭ
backup
January 24 2017 | 06:01 AM
പയ്യന്നൂര്‍: പയ്യന്നൂരില്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും നഗരസഭയും മാതൃകാ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നു. നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ ഒഴിവാക്കുന്നു.
26 മുതല്‍ തീരുമാനം നടപ്പാകും. പയ്യന്നൂര്‍ നഗരസഭയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ നിര്‍ദേശം നടപ്പാക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ വ്യാപാരികളുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആരംഭിച്ചിരുന്നു. ചെറുകിട വ്യാപാരികള്‍ നേരത്തെ പ്ലാസ്റ്റിക്ക് ബാഗുകളില്‍ വില്‍പ്പന ഒഴിവാക്കിയിരുന്നു.
ഹോട്ടലുകളില്‍ ആവശ്യക്കാര്‍ പാര്‍സല്‍ വാങ്ങാന്‍ ടിഫിന്‍ ബോക്സ് കൊണ്ടുപോയാല്‍ പത്ത് ശതമാനം കിഴിവും നല്കി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."