സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രീണനം കാപട്യം: എം.സി ഖമറുദ്ധീന്
കുന്നുംകൈ: സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രീണനം കാപട്യമാണന്നും റിയാസ് മൗലവി വധവുമായി ബന്ധപ്പെട്ടു സി.പി.എം സ്വീകരിച്ച നിലപാട് അതിനു തെളിവാണന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന്. വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിയില്‍ നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സാദിഖ് മൗലവിക്കു പതാക കൈമാറി റാലിക്ക് തുടക്കം കുറിച്ചു. പാങ്കയം ബിലാല്‍ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങിയ റാലി കുന്നുംകൈ ടൗണില്‍ എ. മുഹമ്മദ് കുഞ്ഞി നഗറില്‍ സമാപിച്ചു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഒത്തുകളി രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. ഇവരുടെ ഇരട്ടത്താപ്പ് നിയമസഭയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ. നൗഷാദ് അധ്യക്ഷനായി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സലാല കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്കിയ വിവാഹ ധന സഹായം പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനം നടത്തുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിലെ ജീവനക്കാരന് ഷൗക്കത്ത് വാഴപ്പള്ളിക്കുള്ള ഉപഹാരവും എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് ഇടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് വേങ്ങര, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി അഡ്വ. എം.ടി.പി അബ്ദുല്‍ ഖരീം, സിറാജ് പൂക്കുത്ത്, ജാതിയില്‍ അസിനാര്‍, ടി.പി അബ്ദുല്‍ ഖരീം ഹാജി, പി.സി ഇസ്മയില്‍, ബിലാല്‍ മണ്ണാര്‍ക്കാട്, എം.എ നാസര്‍, സെക്രട്ടറി മുസ്തഫ മൗലവി, സാദിഖ് മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."