പണം തട്ടിയെടുത്തവര്‍ക്ക് നാടുവിടാന്‍ മോദി അവസരം നല്കുന്നു: വിജയരാഘവന്
ആലക്കോട്: ബാങ്കുകളില്‍ നിന്നു കോടികള്‍ തട്ടിയെടുത്തവര്‍ക്ക് സുഗമമായി നാട് വിടാനുള്ള അവസരമൊരുക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘവന്. കര്‍ഷക സംഘം ആലക്കോട് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ ബാങ്കില്‍ നിന്നു വായ്പെയെടുത്താല് ജ പ്തിയുമായി വരുന്നവര്‍ വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. രാജ്യത്തെ ബാങ്കില്‍ നിന്നു വന്‍ തോതില്‍ വായ്പയെടുത്ത് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം ആലക്കോട് ഏരിയാ സെക്രട്ടറി പി.വി ബാബുരാജ് അധ്യക്ഷനായി. ഡോ. ജെ. പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി.
സി.പി.എം ജില്ലാ സെക്രട്ടറിയെറ്റ് അംഗം കെ.എം ജോസഫ്, പി രവീന്ദ്രന്, കെ.പി സാബു, പി.വി രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."