HOME
DETAILS
MAL
പണമടങ്ങിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ചു
backup
January 03 2018 | 09:01 AM
കാഞ്ഞങ്ങാട്: വഴിയില്‍ നിന്നു കിട്ടിയ പണമടങ്ങിയ പഴ്‌സ് പൊലിസ് സ്റ്റേഷനിലേല്‍പിച്ച് അധ്യാപകനും സുഹൃത്തും മാതൃകയായി. ചോയ്യംകോട് സ്വദേശി മാത്തില്‍ ഗുരുദേവ കോളജിലെ അധ്യാപകന്‍ സാമുവല്‍ വിന്‍സെന്റ്, ഇലക്ട്രീഷ്യനും സുഹൃത്തുമായ ബിനോയ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം നഗരത്തിലൂടെ നടന്നു പോകുമ്പോള്‍ പഴ്‌സ് കളഞ്ഞു കിട്ടിയത്. ഉടന്‍ തന്നെ ഇവര്‍ ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ ഇത് ഏല്‍പ്പിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ചെറുവത്തൂര്‍ മട്ട്‌ലായിലെ പ്രകാശന്റെ ഭാര്യ സജിതയുടേതാണ് പഴ്‌സ് എന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പണമടങ്ങിയ പഴ്‌സ് തിരിച്ചു കൊടുക്കുകയായിരുന്നു. പഴ്‌സില്‍ 13200 രൂപ ഉണ്ടായിരുന്നു. കുടുംബശ്രീ ഫണ്ട് ബാങ്കിലടക്കാന്‍ വേണ്ടി കാഞ്ഞങ്ങാടേക്ക് വന്നതായിരുന്നു സജിത. ഇതിനിടയിലാണ് പഴ്‌സ് വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."