റോഡിന്റെ ശോചനീയാവസ്ഥ: ചാണകം തെളിച്ച് പ്രതിഷേധ സമരം
പെര്‍ള: വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായ ചെര്‍ക്കള കല്ലഡുക്ക സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം മണ്ഡലം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ റോഡില്‍ ചാണകം തെളിച്ച് സമരം നടത്തി. പതിനഞ്ച് വര്‍ഷം മുമ്പ് റബറൈസ്ഡ് ചെയ്ത റോഡില്‍ അറ്റകുറ്റപ്പണി ടത്താത്തതിനാല്‍ പാതാള കുഴി രൂപപ്പെട്ട് വാഹന യാത്ര ദുഷ്‌കരമായിരുന്നു. ഇതേ തുടര്‍ന്ന് പല സംഘടനകളും പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.
തുടര്‍ന്ന് ചെര്‍ക്കള മുതല്‍ അതിര്‍ത്തി പ്രദേശമായ അഡ്യനഡുക്കവരെ മെക്കഡാം ടാറിങ് നടത്തുന്നതിനായി മുപ്പത് കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപനം നടത്തിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രരംഭ നടപടിപ്പോലും ആരംഭിച്ചിട്ടില്ലെന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വേറിട്ട സമരം നടത്തിയത്.
പെര്‍ള ബജകുടല്‍ റോഡ് ജങ്ങ്ഷനില്‍ നടത്തിയ പ്രതിഷേധ സമരം യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. സുമിത് രാജ് അധ്യക്ഷനായി. സതീശ് ചന്ദ്ര ബണ്ഡാരി, ധനരാജ്, കെ.വി മഹേശ്, സന്തോഷ് ദൈഗോളി, പത്മ ശേഖര, എണ്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് രൂപ വാണി ആര്‍ ഭട്ട്, മെമ്പര്‍മാരായ ഉദയ,സുനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."