നിയമസഭാ ചരിത്ര പ്രദര്‍ശനവും ആദരവും
നീലേശ്വരം: സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ തെരഞ്ഞെടുത്തയച്ച നീലേശ്വരത്ത് നിയമസഭയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും അടുത്തറിയാനുതകുന്ന വിവിധ പ്രദര്‍ശനങ്ങളും ഇതോടനുബന്ധിച്ചു നടക്കും. നിയമസഭാ മ്യൂസിയത്തിന്റെ നിയമസഭാ ചരിത്രപ്രദര്‍ശനം, നമ്മുടെ നിയമസഭ, വജ്രകേരളം ഹ്രസ്വചിത്ര പ്രദര്‍ശനം, വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ഇ.എം.എസ് സ്മൃതി പ്രദര്‍ശനം, മഞ്ചേശ്വരത്തു നടന്ന ചിത്രമേളയിലെ രചനകളുടെ പ്രദര്‍ശനം എന്നിവയാണ് നടക്കുക. നാളെ രാവിലെ 10 നു എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നാളെ രാത്രി എട്ടു വരെ പ്രദര്‍ശനമുണ്ടാകും. അഞ്ചിനു പകല്‍ ഒന്‍പതു മുതല്‍ അഞ്ചു വരെയും പ്രദര്‍ശനം തുടരും. നാളെ നീലേശ്വരത്തു നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലയിലെ മണ്‍മറഞ്ഞ നിയമസഭാ അംഗങ്ങള്‍ക്കു ശ്രദ്ധാഞ്ജലിയര്‍പ്പിക്കും.
1957 നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളില്‍ ജീവിച്ചിരിക്കുന്ന ടി.വി കോരന്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ.ആര്‍ കണ്ണന്‍, എച്ച്. നാമദേവ ഷേണായ്, കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ.വി നാരായണന്‍, എന്‍. കുഞ്ഞിരാമന്‍, ഗോപാലന്‍, നിയമസഭാ മുന്‍ അംഗങ്ങളായ പി. കരുണാകരന്‍, സി.ടി അഹമ്മദ് അലി, ചെര്‍ക്കളം അബ്ദുല്ല, കെ.പി കുഞ്ഞിക്കണ്ണന്‍, പി. രാഘവന്‍, എം. നാരായണന്‍, കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, കെ.വി കുഞ്ഞിരാമന്‍, എം. കുമാരന്‍, കെ. കുഞ്ഞിരാമന്‍ എന്നിവരെ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."