വേനല്‍; മണ്ണാര്‍കുണ്ട് പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം ക്രമീകരിച്ചു
മലപ്പുറം: വേനല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ മണ്ണാര്‍കുണ്ട് പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണത്തില്‍ ഇന്ന് മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായും ജല വിതരണം സുഗമമായി നടത്തുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. താഴെ കൊടുത്ത പ്രകാരമാണ് ജലവിതരണം ക്രമീകരിച്ചിരിക്കുന്നത്. 27ന് പെരിന്തല്‍മണ്ണ റോഡ്, സിവില്‍ സ്റ്റേഷന്‍, കാട്ടുങ്ങല്‍, ഗവ.കോളജ് പരിസരം, ചേരി, ചെന്നത്ത് റോഡ് ലൈന്‍ പഴയത്, മുണ്ടുപറമ്പ് ബൈപ്പാസ്, കാവുങ്ങല്‍, എസ്.പി ബംഗ്ലാവ്, എം.എസ്.പി ഫാമിലി ക്വാര്‍ട്ടേഴ്‌സ്, പെന്‍ഷന്‍ ഭവന്‍ റോഡ്, നെച്ചിക്കുറ്റി, കോലാര്‍ റോഡ്, പാവിട്ടപ്പറമ്പ് എന്നിവിടങ്ങളിലും 28ന് മഞ്ചേരി റോഡില്‍ മനോരമയുടെ മുകള്‍ ഭാഗം, ചെറാട്ടുകുഴി, ചെന്നത്ത് റോഡ്, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, ആലിയപ്പറമ്പ്, ആലംകുളം, മച്ചിങ്ങല്‍, കള്ളാടിമുക്ക്, ചെറുപറമ്പ്, ചെമ്മന്‍കടവ്, കണ്ണത്ത് പാറ, താമരക്കുഴി എന്നിവിടങ്ങളിലും 29ന് മഞ്ചേരി റോഡ്, കെ.എസ്.ഇ.ബി റോഡ്, നമ്പീശന്‍ കോളനി, പൂവാട്ട്കുണ്ട്, കുരിക്കള്‍ റോഡ്, ജൂബിലി റോഡ്, സാജു റോഡ്, ഡി.പി.ഒ. റോഡ്, മീമ്പാട്ട് ലൈന്‍, മൈത്രി നഗര്‍, ചെറാട്ടുകുഴി, കാളന്തട്ട, കോട്ടപ്പടി, വലിയ വരമ്പ്, കോട്ടക്കുന്ന് ടാങ്ക് പരിസരം, അണ്ണുണ്ണിപ്പറമ്പ്, കാളമ്പാടി എന്നിവിടങ്ങളിലുമാണ് ജലവിതരണം നടത്തുക. ശുദ്ധജല കണക്ഷനുകളില്‍ നിന്ന് വാഹനം കഴുകുക, ചെടി ന നക്കുക തുടങ്ങിയ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിച്ഛേദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."