ജനപക്ഷ സിവില്‍ സര്‍വിസിനായി സംഘടനകള്‍ ഒന്നിക്കുന്നു
തിരുവനന്തപുരം: ജനപക്ഷ സിവില്‍ സര്‍വിസ് യാഥാര്‍ത്ഥ്യമാക്കാന്‍ പൊതു സര്‍വിസ് സംഘടനകള്‍ ഒന്നിക്കുകയാണെന്നും അഴിമതി മുക്തവും കാര്യക്ഷമവുമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയാണെന്നും സര്‍വിസ് സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹാജര്‍ നില കുറ്റമറ്റതാക്കല്‍, അഴിമതിക്ക് അറുതി വരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജീവനക്കാരുടെ സന്നദ്ധത ഉറപ്പാക്കാന്‍ സംഘടനകള്‍ പ്രവര്‍ത്തിക്കും.വിമര്ശനങ്ങളുണ്ടാകുന്നുണ്ടെങ്കിലും മെച്ചപ്പെട്ട സേവനം നല്കാന് ജീവനക്കാര്‍ ശ്രമിക്കുന്നത് കാണാതിരിക്കരുതെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരള എന്‍.ജി.ഒ യൂണിയന് ജന. സെക്രട്ടറി ടി.സി മാത്തുക്കുട്ടി, എന്‍.ജി.ഒ അസോസിയേഷന് പ്രസിഡന്റ് എന്‍. രവികുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജന. സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, എന്‍.ജി.ഒ സംഘ് ജന. സെക്രട്ടറി എസ്.കെ ജയകുമാര്‍, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് അബൂബക്കര്‍, എന്‍.ജി.ഒ സെന്റര്‍ ജന. സെക്രട്ടറി പനവൂര്‍ നാസര്‍, എസ്. അജയന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."