HOME
DETAILS

പാലോട് ഐ.എം.എ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും

  
backup
January 04 2018 | 05:01 AM

revenue-department-against-ima-waste-plant

തിരുവനന്തപുരം: പാലോട് ഐ.എം.എ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും. പ്ലാന്റിനായി ഐ.എം.എ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമതടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

പ്ലാന്റ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം രേഖകളില്‍ നിലമാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നത്. സ്ഥലത്ത് പ്ലാന്റ് നിര്‍മ്മിക്കുന്നത് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, പ്ലാന്റ് വരുന്ന സ്ഥലം ജനവാസ മേഖലയല്ല എന്ന ഐ.എം.എ വാദവും റവന്യൂ വകുപ്പ് തള്ളുന്നുണ്ട്. ഭൂമിയുടെ അടുത്ത് തന്നെ പട്ടികജാതി കോളനിയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലേക്കുള്ള റോഡിനിരുവശവും 40 കുടുംബങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പ്ലാന്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിലപാടെടുത്തപ്പോള്‍ വനത്തെയോ മൃഗങ്ങളെയോ ദോഷകരമായി ബാധിച്ചാല്‍ പ്ലാന്റിന് അനുമതി നല്‍കില്ലെന്നായിരുന്നു വനംമന്ത്രി കെ.രാജുവിന്റെ പ്രതികരണം.

പരിസ്ഥിതിവകുപ്പാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വനംമന്ത്രിയുടെ എതിര്‍പ്പ് തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു ഇതിനോടുള്ള ആരോഗ്യമന്ത്രിയുടെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  12 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago