ജില്ലാ യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലി നടത്തും
താമരശേരി: ചുരം റോഡ് ഗതാഗതയോഗ്യമാക്കാത്ത സര്‍ക്കാര്‍ നയത്തിനെതിരേ മുസ്്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.് മോയിന്‍കുട്ടി നടത്തുന്ന സത്യഗ്രഹ സമരപന്തലിലേക്ക് യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യ റാലി നടത്തും. നാളെ വൈകിട്ട് മൂന്നിനു കൈതപ്പൊയിലില്‍ നിന്നാരംഭിച്ച് അടിവാരത്തെ സമരപ്പന്തലില്‍ സമാപിക്കും. ഇതുസംബന്ധിച്ച് താമരശേരി ലീഗ് ഓഫിസില്‍ ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യോഗം സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി. എ.കെ കൗസര്‍, എം.ടി സെയ്ത് ഫൈസല്‍, ടി. മൊയ്തീന്‍കോയ, റഫീഖ് കൂടത്തായി, കെ.പി സുനീര്‍, വി.പി.എ ജലീല്‍, പി.എച്ച് ഷമീര്‍, പി. അനീസ്, റഫീഖ് മാസ്റ്റര്‍, അഡ്വ. സൈനുദ്ദീന്‍, സുബൈര്‍ വെഴുപ്പൂര്‍, എം.ടി അയ്യൂബ്ഖാന്‍, നംഷിദ് പുതുപ്പാടി, മുനീര്‍ മാസ്റ്റര്‍, സലാം തേക്കുംതോട്ടം, ഷരീഫ് വെണ്ണക്കോട്, കെ.ടി റഊഫ്, ഷംസീര്‍ പോത്താറ്റില്‍, ഷമീര്‍ മോയത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."