പണിമുടക്ക്: ആശ്വാസമായി കെ.എസ്.ആര്.ടി.സിയും സമാന്തര സര്‍വീസുകളും
കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനയുള്‍പ്പെടെ നിരവധി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ സ്വകാര്യബസുകളുടെ പണിമുടക്ക് ജനജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചില്ല. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയാണ് സമരം കൂടുതല്‍ വലച്ചത്.
മിക്ക സ്കൂളുകളും പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍ നിലകുറവായിരുന്നു. സമരം കണക്കിലെടുത്ത് കെ.എസ്.ആര്.ടി.സി നിലവിലുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാതെയും പ്രധാനപ്പെട്ടയിടങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തിയും ആശ്വാസമേകി. കോഴിക്കോട് ഡിപ്പോയ്ക്കു കീഴില്‍ എവിടെയും ട്രിപ്പുകള്‍ മുടക്കിയിട്ടില്ലെന്നും തിരക്ക് കൂടുതലുള്ള തൊട്ടില്‍പാലത്തേക്ക് ആറ് അധിക സര്‍വ്വീസുകള്‍ നടത്തിയിട്ടുണ്ടെന്നും ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ രമേശ് പറഞ്ഞു. ഡിപ്പോയില്‍ ശമ്പളം ലഭിക്കാത്തതിനാല്‍ സമരത്തിലായിരുന്ന തൊഴിലാളികളും ഇന്നലെ ജോലിക്കെത്തിയിരുന്നു.
പുതിയ സ്റ്റാന്റും, പാളയം സ്റ്റാന്റും പൊതുവേ വിജനമായിരുന്നു. ജീപ്പ് പോലെയുള്ള സമാന്തരവാഹനങ്ങളും ഓട്ടോറിക്ഷകളും യാത്രക്കാര്‍ക്ക് ഒരു പരിധി വരെ ആശ്വാസമായി. ഗ്രാമപ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ ഭാഗികമായി ബസ് സര്‍വീസ് നടത്തിയതും പ്രയാസം കുറച്ചു. ബസുകള്‍ക്ക് സമാന്തരമായി സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും ഇരട്ടി ചാര്‍ജ് ഈടാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പണിമുടക്കിനെ കുറിച്ചറിയാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നു തീവണ്ടി മാര്‍ഗം വന്ന തൊഴിലാളികളടക്കമുള്ളവര്‍ ബുദ്ധിമുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."