HOME
DETAILS
MAL
ഊട്ടി-മേട്ടുപ്പാളയം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കണം
backup
January 25 2017 | 04:01 AM
ഗൂഡല്ലൂര്‍: നിര്‍ത്തിവച്ച ഊട്ടി-മേട്ടുപാളയം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് ഉപകാരപ്രദമായിരുന്ന ട്രെയിന്‍ സര്‍വിസ് നാലു വര്‍ഷമായി മുടങ്ങി കിടക്കുകയാണ്.
ഏപ്രില്‍ 14 മുതല്‍ ജൂണ്‍ 14 വരെയാണ് സമ്മര്‍ സീസണ്‍ സ്‌പെഷ്യല്‍ ട്രയിന്‍ സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍ മുന്നറിയിപ്പുകളില്ലാതെ ഈ സര്‍വിസ് റെയില്‍വേ അധികൃതര്‍ നിര്‍ത്തിവക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ദക്ഷിണ മേഖല റെയില്‍വേ മാനേജര്‍ രാഗേഷ് ശര്‍മക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവച്ചതോടെ നീലിഗിരിയിലെത്തുന്ന സഞ്ചാരികള്‍ക്കും ദുരിതമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."