HOME
DETAILS

യു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിങ് നടത്തി: ഇടതു സര്‍ക്കാരിന്റേത് ജനങ്ങളെ മറന്നുള്ള രാഷ്ട്രീയ അജണ്ട: ഉമ്മന്‍ചാണ്ടി

  
backup
January 25 2017 | 04:01 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%95-2

കാക്കനാട്: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ടു നിരോധനത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കാന്‍ പലപദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും കേരള സര്‍ക്കാര്‍ യാതൊരു വിധആശ്വാസ നടപടികളും സ്വീകരിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച കലക്ടറേറ്റ് പിക്കറ്റിങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിക്ക് ബി.ജെ.പിയുടെ അജണ്ടയാണെങ്കില്‍ കേരളത്തില്‍ ഇടത് മുന്നണി ജനങ്ങളെ മറന്നുള്ള രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നത്. മുന്‍ സര്‍ക്കാര്‍ ഭരണം വിട്ടുമ്പോള്‍ 16.5 ലക്ഷം ടണ്‍ അരിയുണ്ടയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം അരി ഇല്ലാതെ ഒരു ദിവസം പോലും റേഷന്‍കട മുടങ്ങുകയോ അരി വിതരണം ഇല്ലാതിരിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
12.9 ലക്ഷമുണ്ടായിരുന്ന ക്ഷേമ പെന്‍ഷന്‍കാരുടെ 34 ലക്ഷമായി ഉയര്‍ന്നത് യു.ഡി.എഫ് ഭരണത്തിലാണ്. ഇപ്പോള്‍ എങ്ങനെ കുറക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. യു.ഡി.എഫ് ഭരണത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഒരു മാസം പോലും ശമ്പളം മുടങ്ങിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് മറിച്ചിടാന്‍ നടത്തിയ ഉന്തിലും തള്ളിലും ഉമ്മന്‍ചാണ്ടിക്ക് നേരിയ പരുക്കേറ്റു. നേതാക്കളുടെ ആഹ്വാനം അംഗീകരിക്കാത്ത പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കൈയില്‍ ബാരിക്കേടിലെ കമ്പിമുള്ള് കുത്തിക്കേറി പരുക്കേറ്റത്.
ചടങ്ങില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പ്രഫ. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, അനൂബ് ജേക്കബ്, പി.ടി തോമസ്, അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, ഹൈബി ഈഡന്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോജി ജോണ്‍, മുന്‍ എം.പി കെ.പി ധനപാലന്‍, മുന്‍ മന്ത്രിമാരായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.ബി അബ്ദുള്‍ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ മജീദ്, എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago