ജില്ലയില്‍ 22 ഉദ്യോഗസ്ഥര്‍ക്ക് കൂടി സ്ഥലം മാറ്റം
കാക്കനാട്: ഉദ്യോഗസ്ഥ സംഘടന നേതാക്കള്‍ താക്കോള്‍ സ്ഥാനങ്ങളില്‍ കയറിയിരുന്നു ഇഷ്ടക്കാരല്ലാത്തവരെ തുരുത്തുന്നതായി പരക്കെ ആരോപണം ഉയര്‍ന്നിരിക്കെ ജില്ലാ ഭരണകൂടം പറപ്പെടുവിച്ച ഉത്തരവില്‍ കഴിഞ്ഞ ദിവസം 22 ഉദ്യോഗസ്ഥരുടെ ഇരിപ്പിടം മാറി. ഇതോടെ അഞ്ച് മാസത്തിനിടെ 197 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
ഭരണകക്ഷിയിലെ സി.പി.എം അനുകൂല സംഘടനകളിലും സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കെയാണ് അഞ്ച് റവന്യു ഇന്‍സ്‌പെക്ടര്‍മാരെയും ഒമ്പത് വില്ലേജ് ഓഫിസര്‍മാരെയും ഒരു ഹെഡ്ക്ലര്‍ക്കിനെയും, ഏഴ് സീനിയര്‍ ക്ലര്‍ക്കിനെയു മാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ജില്ലയിലെ ജീവനക്കാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെ സ്ഥലം മാറ്റം തുടങ്ങിയത്. 66 വില്ലേജ് ഓഫിസുകളിലാണു അന്ന് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറങ്ങിയത്. തുടര്‍ന്ന് ഡിസംബറില്‍ ജില്ലയില്‍ വില്ലേജ് ഓഫിസര്‍ മുതല്‍ എല്‍.ഡി ക്ലര്‍ക്കുവരെയുള്ള 101 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
28 വില്ലേജ് ഓഫിസര്‍മാര്‍, ഏഴ് റവന്യൂ ഇന്‍സ്‌പെക്ടര്‍, നാല് ഹെഡ് ക്ലാര്‍ക്ക്, 30 യു.ഡി ക്ലര്‍ക്ക്, 30എല്‍.ഡി ക്ലര്‍ക്ക് എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രതിപക്ഷ, ഭരണകക്ഷി യൂണിയനുകളില്‍ കൂട്ട സ്ഥലം മാറ്റം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുന്‍ കലക്ടര്‍ എം.ജി രാജമാണിക്യവും സി.പി.ഐ നേതാക്കളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതക്കും കൂട്ട സ്ഥലം മാറ്റം ഇടയാക്കിയിരുന്നു.
ജീവനക്കാരില്‍ പ്രതിഷേധം നിലനില്‍ക്കെ ഈ വര്‍ഷം ആദ്യം ജനുവരിയില്‍ ജില്ലയിലെ എട്ട് തഹസില്‍ദാര്‍മാരെ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നിര്‍ദേശം പ്രകാരം ജില്ലാ കലക്ടര്‍ മാറ്റി നിയമിച്ചു.
ഡിസംബറില്‍ വില്ലേജ് ഓഫിസര്‍ മുതല്‍ എല്‍.ഡി ക്ലര്‍ക്കുവരെയുള്ള 101 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയാണ് സ്ഥലം മാറ്റം തുടരുന്നത്. പ്രതിപക്ഷ യൂനിയന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പകപോക്കല്‍ നടപടിയാണ് സഥലം മാറ്റമെന്ന് ജീവനക്കാര്‍ക്കിടയില്‍ പരക്കെ ആക്ഷേപം വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."