വയലാര്‍ രക്തസാക്ഷി മണ്ഡപം ആക്രമണം ആസൂത്രിതം: എം.വി ഗോവിന്ദന്‍
ചേര്‍ത്തല: വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും ഇടതുപക്ഷ ശക്തികേന്ദ്രങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു.
വര്‍ഗീയശക്തികളാണ് ഇടതുപക്ഷത്തിനെതിരെ ബോധപൂര്‍വം ആക്രമണം നടത്തി ജനങ്ങളുടെ സമാധാന ജീവിതത്തെ വെല്ലുവിളിക്കാന്‍ സംസ്ഥാനത്താകെ ശ്രമിക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെയാകെ ശക്തിയായ മുന്നേറ്റവും സര്‍ക്കാരിന്റെ നടപടികളുമാണ് ഉണ്ടാകേണ്ടത്. വയലാര്‍ അധ്വാനിക്കുന്നവരുടെയാകെ ആവേശവും ഊര്‍ജസ്രോതസുമാണ്. രക്തസാക്ഷി മണ്ഡപം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയലാറിലെ ആക്രമണം ആസൂത്രിമാണെന്നും സംഘര്‍ഷം സൃഷ്ടിച്ച് ജനജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും രക്തസാക്ഷി മണ്ഡപം സന്ദര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അക്രമികളെ കണ്ടെത്താനും നിയമത്തിന് മുന്നിലെത്തിക്കാനും ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷി മണ്ഡപത്തില്‍ കൈവയ്ക്കാന്‍ ഇതേവരെ ആരും ധൈര്യം കാട്ടിയിട്ടില്ലെന്നും വര്‍ഗീയപിന്തിരിപ്പന്‍ ശക്തികള്‍ രോഷം തീര്‍ക്കാന്‍ ഇരുളിന്‍ മറയില്‍ അതിനും തയ്യാറായതാണ് വയലാറിലെ സംഭവം തെളിയിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഈ നീചകൃത്യത്തെ ജനങ്ങളാകെഅപലപിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി പി എം ജില്ലാസെക്രട്ടറി സജി ചെറിയാന്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍, സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം കെ.പ്രസാദ്, ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ്, കെ വി ദേവദാസ്, പി കെ സാബു, എന്‍ എസ് ശിവപ്രസാദ്, മനു സി പുളിയ്ക്കല്‍ നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."