ചെറുകിട പാര്‍ട്ടികള്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് മറിച്ചു: സി മമ്മുട്ടി
തിരൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് വോട്ട് വര്‍ധിച്ചതായി നിയുക്ത എം.എല്‍.എ സി. മമ്മുട്ടി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 46.56 ശതമാനം വോട്ട് ലഭിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 46.98 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 41.23 ശതമാനം വോട്ട് ലഭിച്ചത് 42.47 ശതമാനമാക്കി ഉയര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാധിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളുടെ വോട്ടുകള്‍ ഇടതു മുന്നണിയിലേക്ക് നല്ലൊരു ശതമാനം മറിഞ്ഞതായും സി മമ്മുട്ടി ആരോപിച്ചു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് 2.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 1.2 ശതമാനം മാത്രമാണ് ലഭിച്ചത്.
പി.ഡി.പിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.42 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 0.82 ശതമാനം വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. 1.44 ശതമാനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചപ്പോള്‍ ഇത്തവണ 0.13 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും സി മമ്മുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."