സ്വകാര്യലാബുകള്‍ കേന്ദ്രീകരിച്ചുള്ള കൊള്ള അവസാനിപ്പിക്കണം: എ.ഐ.വൈ.എഫ്
ആലപ്പുഴ: സ്വകാര്യ ലാബുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണവും കൊള്ളയും അവസാനിപ്പിക്കണമെന്ന് എ ഐ വൈ എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വകാര്യ ലാബുകള്ക്കെതിരായി വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവരുന്നത്. വ്യത്യസ്തമായ പരിശോധനാ റിപ്പോര്‍ട്ടുകളാണ് വിവിധ ലാബുകളില്‍ നിന്നും ലഭിക്കുന്നത്. സ്വകാര്യലാബുകളും ചില ഡോക്ടര്‍മാരും ചേര്‍ന്നുള്ള അവിശുദ്ധകൂട്ടുകെട്ടിലൂടെ പാവപ്പെട്ട രോഗികളെ പിഴിയുന്ന സാഹചര്യം നിലനില്ക്കുന്നു.
ലാബുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള നിരവധി സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. രോഗികളുടെ ജീവിതത്തിന് തന്നെ ഭീഷണിയാകുന്ന സ്ഥിതിവിശേഷമാണ് ചില ലാബുകലില്‍ ഉള്ളത്.
ലാബുകളിലെ കൊള്ളയും ചൂഷണവും അവസാനിപ്പിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സി എ അരുണ്‍കുമാറും സെക്രട്ടറി ടി ടി ജിസ്മോനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."