റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി ജി സുധാകരന്‍ അഭിവാദ്യം സ്വീകരിക്കും
കോട്ടയം: രാജ്യത്തിന്റെ 68-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങില്‍ രാവിലെ 8.30ന് മുഖ്യതിഥിയായ മന്ത്രി ജി സുധാകരന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
കോട്ടയം പൊലിസ് പരേഡ് ഗ്രൗണ്ടില്‍ 26നു രാവിലെ എട്ടിന് ആഘോഷപരിപാടികള്‍ ആരംഭിക്കും.
സായുധ പൊലിസ്, ലോക്കല്‍ പൊലിസ്, വനിതാ പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകള്‍ എന്നിവ പരേഡില്‍ അണിനിരക്കും. സ്റ്റുഡന്റ്‌സ് പൊലിസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് പ്ലാറ്റൂണുകളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ്‌സെറ്റും ആഘോഷത്തിന് മാറ്റു കൂട്ടും.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലാറ്റൂണുകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസമത്സര വിജയികള്‍ക്കും മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഉ
പന്യാസ മത്സരത്തില്‍ പള്ളം സി.എം.എസ് എച് എസിലെ റൂബന്‍ ജോണ്‍സ് ബിനു, പാലാ സെന്റ് മേരീസ് ജി.എച്.എസ്.എസിലെ ഐശ്വര്യ ലക്ഷ്മി തമ്പുരാട്ടി, പാമ്പാടി ക്രോസ് റോഡ് എച്ച്.എസിലെ അനുപമ അനില്‍ എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത്.
ഉദ്യോഗസ്ഥര്‍
പങ്കെടുക്കണം: കലക്ടര്‍
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഓഫിസ് മേധാവികളും ജില്ലതല കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങുകളിലും ഉപകാര്യാലയങ്ങളിലെയും ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെയും ജീവനക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ അതത് സ്ഥാപനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."