പാര്‍ട്ടി പറഞ്ഞതും പറയാത്തതും
കണ്ണൂര്‍ സി.പി.എമ്മിന്റെ നെടുംതൂണായി വളര്‍ന്ന പി. ജയരാജനെതിരേ പാര്‍ട്ടി ഉന്നയിച്ച വിമര്‍ശനം അത്ര വലുതൊന്നുമല്ല. ജാഗ്രതകുറവ് എന്ന ഒറ്റവാക്കിലൊതുക്കാം. വേണമെങ്കില്‍ മറക്കാം, പൊറുക്കാം. എന്നാല്‍ പറയാതെ പറയുന്നതാണ് കൂടുതല്‍ കഠിനം. ഇക്കുറി ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമായി ഇക്കാര്യം പ്രതിനിധികള്‍ക്കു മുന്പില് വരുമോയെന്നാണ് ചോദ്യം. ജില്ലാ സെക്രട്ടറി ജയരാജന് തന്നെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ജില്ലാ സെക്രട്ടറിയേറ്റും കമ്മിറ്റിയും പ്രവര്‍ത്തന റിപ്പോര്‍ട്ട് നേരത്തെ അംഗീകരിക്കുകയും വേണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് യോഗങ്ങള്‍ നടക്കുക. സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ നടക്കുന്ന സമ്മേളനമാണ് കണ്ണൂരിലേത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പൂര്‍ണസാന്നിധ്യം സമ്മേളനത്തിലുണ്ടാകും. വ്യക്തിപൂജാ വിഷയത്തില്‍ തെറ്റുപറ്റിയെന്ന കുറ്റസമ്മതം മാത്രമേ ജയരാജനില്‍ നിന്നും നേതൃത്വം പ്രതീക്ഷിക്കുന്നുള്ളൂ. മറിച്ചായാല്‍ കണ്ണൂരിലെ കളിമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."