പമ്പയെ മലിനമാക്കുന്ന മാലിന്യം തള്ളല്‍ മനുഷ്യാവകാശ ധ്വംസനം: കുമ്മനം
പീരുമേട്: പുണ്യനദിയായ പമ്പയെ മലിനമാക്കുന്ന മത്തായി കൊക്കയിലെ മാലിന്യം തള്ളല്‍ മനുഷ്യാവകാശ ധ്വംശനമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഗ്രാമപഞ്ചായത്തിന്റെ ഈ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പീരുമേട്ടിലെ മത്തായി കൊക്കയില്‍ തള്ളിയിരിക്കുന്ന മാലിന്യം നേരില്‍ കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി പമ്പയെ ശുചീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയൊരുക്കുമ്പോള്‍ പമ്പയെ ഉത്ഭവസ്ഥാനത്തു തന്നെ മലിനമാക്കുന്ന പീരുമേട് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിക്ഷേപം വ്യാപകമായ പരാതിയുയര്‍ത്തിയിരുന്നു. പമ്പയാറിന്റെ പ്രധാന കൈവഴിയായ അഴുതയാറിന്റെ ഉത്ഭവസ്ഥാനം പീരുമേടാണ്. ദേശീയപാത 183ല്‍ മത്തായി കൊക്ക വെള്ളച്ചാട്ടത്തിന് സമീപമാണ് പീരുമേട് ഗ്രാമ പഞ്ചായത്തിന്റെ പ്രധാന മാലിന്യ നിക്ഷേപം. വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്കിലൂടെ മാലിന്യങ്ങള്‍ അഴുതയാറിലെത്തിച്ചേരും. മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിക്കുന്ന മത്സ്യമാംസ അവശിഷ്ടങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക്ക് ഖരമാലിന്യങ്ങളും വാഹനത്തിന്‍ എത്തിച്ചു തള്ളുന്നത് മത്തായി കൊക്കയിലാണ്.
ദൂര സ്ഥലങ്ങളില്‍ നിന്നുമെത്തിക്കുന്ന മാലിന്യങ്ങളും രാത്രികാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. വിനോദ സഞ്ചാരികളും ശബരിമല തീര്‍ത്ഥാടകരും നിരവധിയായി കടന്നു പോകുന്ന ദേശീയ പാതയോരത്തെ പ്രകൃതി രമണീയമായ പ്രദേശത്തെ മാലിന്യ നിക്ഷേപം കാലങ്ങളായി പ്രതിഷേധമുയര്‍ത്തുന്നു.
മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, കെ.എസ്.അജി, സി. സന്തോഷ് കുമാര്‍, ജയസൂര്യന്‍, ആഷാ ബൈജു തുടങ്ങിയവര്‍ കുമ്മനത്തിന് ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."