ആയുധവുമായി നാലംഗ സംഘം പിടിലായ സംഭവം: ബി.ജെ.പി നേതാവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി 27ന് പരിഗണിക്കും
തലശ്ശേരി: കായലോടിന ്സമീപം പറമ്പായിയില്‍ ആയുധവുമായ് നാലംഗ സംഘം ടാറ്റാ സുമോയില്‍ പിടിയിലായ കേസില്‍ പൊലിസ് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബി.ജേ.പി നേതാവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഈ മാസം 27 കോടതി പരിഗണിക്കും. തലശ്ശേരി മണ്ഡലം ബി.ജെ.പി പ്രസിഡന്റ് എം.പി സുമേഷാണ് തന്നെ പൊലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ കോടതിയെ സമീപിച്ചിരുന്നത്.
ജനുവരി അഞ്ചിന് വൈകുന്നേരമാണ് പറമ്പായിയില്‍ വെച്ച് സുമേഷിന്റെ ടാറ്റാ സുമോയില്‍ വെച്ച് രണ്ട് വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ പൊലിസ് പിടിച്ചെടുത്തിരുന്നത്. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പി.കെ അനീഷ്(36) കാവുംഭാഗത്തെ സി.സാജു(31), പി.കെ പ്രജീഷ്(35) കൊളശ്ശേരി വാവാച്ചിമുക്കിലെ പി.വി അശ്വിന്(23) എന്നിവരെ സംഭവ സമയം കൂത്തുപറമ്പ് എസ്.ഐ കെ.ജെ വിനോയിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. സുമേഷിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുമേഷ് അഭിഭാഷകന് മുഖേന മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."