അസീമിനെ മര്‍ദിച്ച സംഭവത്തില്‍ പൊലിസിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തും: എ. അബ്ദുറഹ്മാന്
കാഞ്ഞങ്ങാട്: ആറങ്ങാടിയിലെ യൂത്ത്ലീഗ് പ്രവര്ത്തകന് അസീമിനെ അകാരണമായി മര്‍ദിച്ച് അറസ്റ്റ് ചെയ്ത പൊലിസ് ഉദ്യോഗസ്ഥന്മാര്ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്ന് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുറഹ്മാന് പറഞ്ഞു. അസീമിനെ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം കമ്മിറ്റി പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്തുത പൊലിസ് ഉദ്യോഗസ്ഥന്മാര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലിസ് മേധാവി ഉറപ്പു നല്‍കിയിട്ടുണ്ട്. അത് ലംഘിച്ചാല്‍ മുസ്ലിംലീഗ് സമരം പൊലിസ് ആസ്ഥാനത്തേക്കു നടത്തും. അസീമിന്റെ മാതാവ് എഫ്.ഐ.ആര് കിട്ടുവാനായി ഹോസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ പോയപ്പോള്‍ അവിടെയും മോശമായ സമീപനമാണ് പൊലിസി ന്റെ ഭാഗത്തു നിന്നുണ്ടായത്.
കേരളത്തിലെ പൊലിസ് സംവിധാനം തകര്‍ന്ന് തരിപ്പണമായ രൂപത്തിലാണുള്ളത്. നിയമം പൊലിസ് കൈയിലെടുക്കുകയാണ്. വാഹനം പിടിക്കുന്നതില്‍ പോലും നിയമവിരുദ്ധമായി പൊലിസ് കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി കാസര്‍കോട്ട് സുഹൈല്‍ എന്ന വിദ്യാര്‍ഥി മരിക്കാന്‍ ഇടയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വ.എന്‍.എ ഖാലിദ് അധ്യക്ഷനായി. കെ. മുഹമ്മദ് കുഞ്ഞി, എം. ഇബ്രാഹിം, എം.പി ജാഫര്‍, സി. മുഹമ്മദ് കുഞ്ഞി, മണ്ഡലം ഭാരവാഹികളായ ടി. റംസാന്, പി.എം ഫാറൂഖ്, ഹക്കീം മീനാപ്പീസ്, മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ കെ.കെ ജാഫര്‍, നൗഷാദ് കൊത്തിക്കാല്‍, ആബിദ് ആറങ്ങാടി, ഷംസുദ്ധീന് കൊളവയല്‍, കെ.കെ ബദറുദ്ധീന്‍, കെ.കെ ഇസ്മായില്‍, റമീസ് ആറങ്ങാടി, റംഷീദ് തോയമ്മല്‍, ഇക്ബാല്‍ വെള്ളി ക്കോത്ത്, ഷംസുദ്ധീന് ആവിയില്‍, നഗരസഭ അംഗങ്ങളായ അസൈനാര്‍ കല്ലൂരാവി, പി. അബൂബക്കര്‍, ടി.കെ ഇബ്രാഹിം, സിദ്ധീഖ് കുശാല്‍ നഗര്‍, സി. അബ്ദുല്ല ഹാജി, പി.എ റഹ്മാന്, എ. കുഞ്ഞബ്ദുല്ല, ടി. അന്ത്രുമാന്, ജാഫര്‍ കല്ലംച്ചിറ, മസാഫി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."