പടന്നക്കാട് വെയര്‍ഹൗസ് ഉദ്ഘാടനം നാളെ
കാഞ്ഞങ്ങാട്: സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ പടന്നക്കാട് വെയര്‍ ഹൗസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ഗോഡൗണുകളുടെ ഉദ്ഘാടനവും വെയര്‍ ഹൗസ് കം അഗ്രി കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നാളെ നടക്കും.
വൈകിട്ട് നാലിനു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 1900 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണുകള്‍ പൂര്‍ത്തികരിച്ചത്. സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കും ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുവാന്‍ ആധുനിക സൗകര്യത്തോടെയാണ് അഗ്രി കോംപ്ലക്‌സ് വരുന്നത്. ശീതീകരണി ഉള്‍പ്പെടെ സൗകര്യങ്ങളും ഇതിനകത്തുണ്ടാകും ഒന്നരക്കോടി രൂപയാണ് നിര്‍മാണ ചെലവ്. നിശ്ചിത വാടകയ്ക്കാണ് ഗോഡൗണില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ വെയര്‍ ഹൗസിങ് സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓപറേഷന്‍ പരശുരാം 2017 എന്ന പേരില്‍ പുതിയ കെട്ടിടം നിര്‍മിക്കാനും പദ്ധതിയുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ വെയര്‍ ഹൗസ് മാനേജര്‍മാരായ കെ.ബി ശ്രീരൂപ്, കെ.കെ മണികണ്ഠന്‍, കെ.പി ശ്രീജേഷ്, പി.എം രാജീവന്‍, പി.എം പീറ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."