HOME
DETAILS
MAL
നികുതി വെട്ടിച്ച് കടത്തിയ കോഴിയിറച്ചി പിടികൂടി
backup
January 25 2017 | 06:01 AM
കൂത്തുപറമ്പ്: നികുതി വെട്ടിച്ച് കടത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ശീതീകരിച്ച കോഴിയിറച്ചി വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ ആറാംമൈലില്‍ വച്ചാണ് തലശ്ശേരി വാണിജ്യനികുതി ഇന്റലിജന്‍സ് സ്ക്വാഡ് മാഹിയില്‍ നിന്നു പിക്കപ്പ് വാനില്‍ നികുതിവെട്ടിച്ച് കടത്തുകയായിരുന്ന കോഴിയിറച്ചി പിടികൂടിയത്. ഡ്രൈവര്‍ ഷാനിത്തില് നിന്നു നികുതിയും പിഴയുമടക്കം 1.50 ലക്ഷം രൂപ ഈടാക്കി. ഇന്റലിജന്‍സ് ഓഫിസര്‍ ടി.എം അജയകുമാര്‍, ഇന്‍സ്പെക്ടര്‍ കെ ഷിബു, ഡ്രൈവര്‍ കെ ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."