HOME
DETAILS
MAL
ദേവകിയമ്മ വധം : ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
backup
January 25 2017 | 06:01 AM
പെരിയാട്ടടുക്കം: ബംഗാട്ടെ ദേവകിയമ്മ വധക്കേസില്‍ തുമ്പുണ്ടാകാതെ വന്നതോടെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുന്നു. ഈ മാസം പതിമൂന്നിനാണു ദേവകിയമ്മയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന 65കാരിയായ ദേവകിയമ്മയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ദേവകിയമ്മയുടെ മരണം കഴുത്തു മുറുകി ശ്വാസം മുട്ടിയാണെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നുമില്ലാത്ത സാഹചര്യത്തിലാണു നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."