HOME
DETAILS

ഫൈസല്‍ വധം: ക്രൈംബ്രാഞ്ച് സംഘം കൊടിഞ്ഞിയിലെത്തി അന്വേഷണം നടത്തി

  
backup
January 25 2017 | 07:01 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ ബാബു, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, താനൂര്‍ സി.ഐ സി. അലവി, വണ്ടൂര്‍ എസ്.ഐ ചന്ദ്രന്‍, എ.എസ്.ഐമാരായ സജീവ്, സന്തോഷ് പൂതേരി എന്നിവരടങ്ങുന്ന സംഘം ഫൈസല്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫാറൂഖ് നഗറിലെത്തി കൂടുതല്‍ അന്വേഷണം നടത്തി.
ഇന്നലെ ഉച്ചയോടെ സംഭവസ്ഥലത്തെത്തിയ അന്വേഷണ സംഘം മൃതദേഹം കിടന്നിരുന്ന സ്ഥലവും പരിസരങ്ങളും പരിശോധിച്ചു. ഇതിനു മുന്‍പു പൊലിസ് നടത്തിയ അന്വേഷണത്തെ കുറിച്ച് വിലയിരുത്തി. സംഭവത്തിലെ ദൃക്‌സാക്ഷികളെയും പരിസരവാസികളെയും ചോദ്യം ചെയ്തു. സംഭവത്തിന്റെ പ്രഥമഘട്ടംതൊട്ടേയുള്ള കാര്യങ്ങളാണ് അന്വേഷിച്ചുവരുന്നത്. നിലവിലുള്ള അന്വേഷണത്തിനു പുറമേ മുന്‍പു നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും അതിലെ പാകപ്പിഴവുകളും പരിശോധിക്കും.
ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ 2016 നവംബര്‍ 19നാണ് ഫാറൂഖ് നഗറില്‍വച്ച് ഫൈസല്‍ വെട്ടേറ്റു മരിച്ചത്. മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്. കേസിലെ മുഖ്യസൂത്രധാരനെന്നു പറയപ്പെടുന്ന തിരൂര്‍ മഠത്തില്‍ നാരായണന്‍, തിരൂര്‍ കുട്ടിച്ചാത്തന്‍കാവ് വിപിന്‍ദാസ്, ഗൂഢാലോചനാ സംഘത്തിലെ വള്ളിക്കുന്ന് സ്വദേശി ജയകുമാര്‍ എന്നിവരെ പിടികൂടാന്‍ ബാക്കിയുണ്ട്. രണ്ടുമാസം പൂര്‍ത്തിയായിട്ടും കേസന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാലും പൊലിസ് ഒത്തികളിക്കുന്നതായും ആരോപിച്ച് കഴിഞ്ഞ 19ന് സര്‍വകക്ഷി സമരസമിതി ചെമ്മാട് ടൗണ്‍, കക്കാട് ദേശീയപാത എന്നിവ ഉപരോധിച്ചിരുന്നു.
തുടര്‍ന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൃത്യം നടത്തിയ കേസില്‍ മൂന്നു പേരെയും ഗൂഢാലോചനാ കേസില്‍ എട്ടു പേരെയും നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കോഴിക്കോട്, തിരൂര്‍ ജയിലുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago