HOME
DETAILS
MAL
പോട്ടൂര്‍ക്കാവ് ക്ഷേത്ര സ്ഫോടനം; സമഗ്ര അന്വേഷണം നടത്തണം: മുസ്ലിം ലീഗ്
backup
January 25 2017 | 07:01 AM
എടപ്പാള്‍: പോട്ടൂര്‍കാവ് ക്ഷേത്രത്തിലുണ്ടണ്ടായ സ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപെട്ടു.സ്ഫോടനം നടന്ന പോട്ടൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് നേതാക്കള്‍ ഇക്കാര്യംആവശ്യപെട്ടത്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാരിലും ഭക്തജനങ്ങളിലുമുണ്ടണ്ടായ ആശങ്ക പരിഹരിക്കാന്‍ ശക്തമായ അന്യേഷണംനടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടണ്ടുവരണം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ബാവാഹാജി, മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം മൂതൂര്‍, ടി.പി.ഹൈദറലി, അന്‍വര്‍ തറക്കല്‍, അഷറഫ് മാണൂര്‍,പി.ഹസ്സന് മൗലവി, പത്തില്‍ സിദ്ദീഖ്,സി.സുലൈമാന്‍ എന്നിവരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."