HOME
DETAILS

കതിരൂര്‍ മനോജ് വധം: പി.ജയരാജനുള്‍പ്പെടെയുള്ളവര്‍ നാളെ സി.ബി.ഐ കോടതിയില്‍ ഹാജരാകണം

  
backup
January 04 2018 | 19:01 PM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%b0-3

തലശ്ശേരി: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂരിലെ ഇളംതോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികളും നാളെ എറണാകുളം സി.ബി.ഐ കോടതി മുന്‍പാകെ ഹാജരാകണം. കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് എറണാകുളം സി.ബി.ഐ കോടതിയാണ്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍ ഉള്‍പ്പെടെ കേസില്‍ 25 പ്രതികളാണുള്ളത്. ഇതില്‍ 19 പ്രതികള്‍ക്കെതിരേ കേസ് നേരത്തെ പരിഗണിച്ച തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെയാണ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്.
പിന്നീട് ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കുറ്റപത്രം സി.ബി.ഐ കോടതിയിലാണ് സമര്‍പ്പിച്ചത്. ആറ് പേരെയാണ് ഇതില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മനോജ് വധക്കേസിന്റെ വിചാരണ സി.ബി.ഐ കേസ് പരിഗണിക്കുന്നഎറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാന്‍ സുപ്രിം കോടതി 2017 മാര്‍ച്ച് ഏഴിന് ഉത്തരവിട്ടിരുന്നു.
അതിനിടെ മനോജ് കേസിന്റെ വിചാരണ നടപടികള്‍ സംസ്ഥാനത്തിന് പുറത്ത് പരിഗണിക്കണമെന്ന സി.ബി.ഐയുടെ ഹരജി കോടതിയുടെ പരിഗണനയിലാണ്. പി.ജയരാജനുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാലും സാക്ഷികളെ സാധീനിക്കാന്‍ ഇടയുള്ളതിനാലും വിചാരണ സംസ്ഥാനത്തിന് വെളിയിലാക്കണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹരജിയെ പ്രതിഭാഗം ശക്തമായി എതിര്‍ക്കാനുള്ള നീക്കത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago