മതേതര പാര്‍ട്ടികള്‍ ഒരുമിച്ചുനില്‍ക്കണം: ആബിദ് ഹുസൈന്‍ തങ്ങള്‍
ജിദ്ദ: വര്‍ഗീയ ശക്തികള്‍ അധികാരത്തിലേക്ക് വരാതിരിക്കാന്‍ അന്ധമായ കോണ്‍ഗ്രസ് വിരോധം വെച്ചുപുലര്‍ത്താതെ ഇതര രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയമാണെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. 'നൈതിക രാഷ്ട്രീയം നാടിന്റെ നന്മക്ക്' പ്രമേയത്തില്‍ നടന്ന റിയാദ് കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ മുന്നണി അധികാരത്തില്‍ വരണം. അല്‍പ്പമെങ്കിലും സമവായം സ്വീകരിച്ചിരുന്ന ബി.ജെ.പി നേതാക്കളെയെല്ലാം ഉന്നത സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി ഏകാധിപതിയായാണ് നരേന്ദ്രമോദി തന്റെ ഫാസിസ്റ്റ് ഭരണവുമായി മുന്നോട്ടുപോകുന്നത്.
രണ്ടു വര്‍ഷത്തിനകം യാതൊരു നിയമനവും ഉണ്ടാകില്ലെന്നും പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കില്ലെന്നും ആദ്യ ബജറ്റില്‍തന്നെ പ്രഖ്യാപിച്ചാണ് സി.പി.എം കേരളത്തില്‍ ഭരണം നടത്തുന്നത്. സാധാരണ ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കിയാണ് എല്‍.ഡി.എഫ് ഭരണം മുന്നോട്ടുപോകുന്നത്. യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പ്രവാസികളെ മുഴുവന്‍ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് മടങ്ങിപ്പോയത്. 5000 രൂപയെങ്കിലും പ്രവാസി പെന്‍ഷന്‍ ആവശ്യപ്പെട്ട പ്രവാസികളോട് ആയിരം രൂപയിലധികം ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ശാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് നൗഷാദ് കട്ടുപ്പാറ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ശുല്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം. മൊയ്തീന്‍കോയ, സി.പി മുസ്തഫ, യു.പി മുസ്തഫ, ഉസ്മാന്‍അലി പാലത്തിങ്ങല്‍, അസീസ് വെങ്കിട്ട, മുഹമ്മദ് കണക്കയില്‍, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, മൊയ്തീന്‍കുട്ടി പൊന്മള, മൊയ്തുട്ടി പൂക്കാട്ടിരി, അബൂബക്കര്‍ എടയൂര്‍, ജംഷീദ് കൊടുമുടി പ്രസംഗിച്ചു. ഉമറുല്‍ഫാറൂഖ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി നിഷാഫ് കുണ്ടുവായില്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞിമുഹമ്മദ് കാടാമ്പുഴ നന്ദിയും പറഞ്ഞു.
ബഷീര്‍ പൊന്മള, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, ഹനീഫ നമ്പൂതിരിപ്പടി, മുഹമ്മദ് റിയാസ്, ജംഷീദ്, സുബൈര്‍ ഇന്ത്യനൂര്‍, റഷീദ് കുറ്റിപ്പുറം എന്നിവര്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചും റിയാദ് എം.എസ്.എഫിനു വേണ്ടി പ്രസിഡണ്ട് ഫര്‍സീന്‍ വേങ്ങാട്ടും എം.എല്‍.എയെ ഹാരാര്‍പ്പണം നടത്തി.
പുതുതായി നിലവില്‍വന്ന മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാട്ട്‌സ്ആപ് മാപ്പിളപ്പാട്ട് മത്സരവിജയികളെ റിയാദ് മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഇല്യാസ് മണ്ണാര്‍ക്കാട് പ്രഖ്യാപിച്ചു. അബ്ദുസ്സമദ് കൊടിഞ്ഞി, ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീര്‍ ബാബു, മുനീര്‍ കുനിയില്‍, ജമാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂപണ്‍ നറുക്കെടുപ്പ് അബൂബക്കര്‍ എടയൂര്‍, ജംഷിദ് കൊടുമുടി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."