മുംബൈ രോഹിതിനേയും ബാംഗ്ലൂര്‍ കോഹ്ലിയേയും നിലനിര്‍ത്തി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താര ലേലം ഈ മാസം അവസാനം നടക്കാനിരിക്കേ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വന്നു. രണ്ട് അധ്യായങ്ങളില്‍ വിലക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടി വന്ന മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ തിരിച്ചെത്തി.
നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അവരുടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും നിലനിര്‍ത്തി. മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് മഹേന്ദ്രി സിങ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെയാണ് നിലനിര്‍ത്തിയത്. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെയും ബാംഗ്ലൂര്‍ ക്രിസ് ഗെയ്ലിനെയും നിലനിര്‍ത്താന്‍ തയ്യാറാകാതിരുന്നതാണ് ശ്രദ്ധേയമായത്. കൊല്‍ക്കത്ത വെസ്റ്റിന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്ന്, ആന്ദ്രെ റസ്സല്‍ എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയത്. പ്രഥമ ചാംപ്യന്മാരായ രാജസ്ഥാന് റോയല്‍സാകട്ടെ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ മാത്രമാണ് നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
ലേലത്തില്‍ ചെന്നൈ, ഡല്‍ഹി, മുംബൈ ടീമുകള്‍ക്ക് 47 കോടി രൂപയാണ് ചെലവഴിക്കാന്‍ സാധിക്കുന്നത്. പഞ്ചാബ്, രാജസ്ഥാന് ടീമുകള്‍ക്ക് 67.5 കോടിയും കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകള്‍ക്ക് 59 കോടിയും ബാംഗ്ലൂരിന് 49 കോടിയുമാണ് നീക്കിയിരിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."