അമേരിക്ക എല്ലാ പരിധിയും ലംഘിച്ചുവെന്ന് ഇറാന്‍
തെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് പിന്തുണക്കലോടെ അമേരിക്ക എല്ലാവിധ അന്താരാഷ്ട്ര പരിധികളും ലംഘിച്ചുവെന്ന് ഇറാന്‍. പ്രക്ഷോഭത്തിന് പിന്തുണ അറിയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ പ്രതിഷേധക്കാര്‍ക്ക് കരുത്ത് പകര്‍ന്നുവെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ അംബാസഡര്‍ ഗൊല്‍മാലി ഖഷ്‌റു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യു.എന്‍ രക്ഷാസമിതി പ്രസിഡന്റ് എന്നിവര്‍ക്ക് കൈമാറിയ കത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇറാന്റെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്ക ഇടപെടുകയാണ്. ട്രംപും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പ്രശ്‌നങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കാനാണ് ശ്രമിച്ചത്. അവരുടെ അസംബന്ധമായി നിരവധി ട്വീറ്റുകള്‍ ഭിന്നതകള്‍ക്ക് ശക്തി പകരാനാണ് കാരണമായതെന്ന് കത്തില്‍ വ്യക്തമാക്കി.
എന്നാല്‍ യു.എന്നിന് ഇറാന്‍ കൈമാറിയ കത്ത് സംബന്ധിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. ഇറാന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യു.എന്‍ അടിയന്തര യോഗം ചേരണമെന്നും പ്രക്ഷോഭകര്‍ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. എട്ടു ദിവസം മുന്‍പ് ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇതുവരെ 22 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്നിടെ സര്‍ക്കാരിനെ പിന്തുണച്ച് നിരവധിപേര്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. പ്രധാനപ്പെട്ട പത്തോളം നഗരങ്ങളില്‍ നടന്ന റാലികളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ഭരണ മാറ്റത്തിന്റെ സമയമായെന്നും സര്‍ക്കാര്‍ എല്ലാ നിലയിലും പരാജയമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇറാനിലെ പ്രക്ഷോഭകരെ ബഹുമാനക്കുന്നുവെന്നും അവര്‍ അഴിമതി നിറഞ്ഞ സര്‍ക്കാരിനെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന്് ട്രംപ് ബുധാനഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതിന്ന് പിന്നാലെ യു. എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെയും പ്രക്ഷോഭകരെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
ഇറാന്‍ ആഭ്യന്തര വിഷയത്തില്‍
ഇടപെടരുതെന്ന് യു.എസിനോട് റഷ്യ
മോസ്‌കോ: ഇറാന്‍ ആഭ്യന്തര വിഷയത്തില്‍ വിഷയത്തില്‍ ഇടപെടരുതെന്ന് യു.എസിനോട് റഷ്യ.
ഇറാന്‍ സര്‍ക്കാര്‍ പ്രക്ഷോഭത്തിന് പിന്തുണച്ച യു.എസ് നടപടിയെ റഷ്യ അപലപിച്ചു. ഇറാന്‍ വിഷയങ്ങളില്‍ ഇടപെടരുതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി സെര്‍ജി റെയബ്‌കോവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."