HOME
DETAILS
MAL
ഐഎസ് അനുകൂല ട്വീറ്റ്: സഊദിയില്‍ അഞ്ചു പേര്‍ക്ക് ഏഴു വര്‍ഷം തടവ്
backup
January 25 2017 | 16:01 PM
ജിദ്ദ: സഊദിയില്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച അഞ്ചുപേര്‍ക്ക് തടവ് ശിക്ഷ. സഊദി സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിയാണ് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ട്വിറ്ററിലൂടെ ഐഎസിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനാണ് ഇവരെ ശിക്ഷിച്ചത്.
അല്‍ഖ്വയിദ, ഐഎസ് എന്നീ ഭീകരസംഘടനകളെ പിന്തുണച്ച കുറ്റത്തോടൊപ്പം ഇവര്‍ക്കെതിരെ രാജ്യത്തെ പൊതുസ്ഥിതി അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തിയതിനും കുറ്റം ചുമത്തിയിരുന്നു.
പ്രതികളില്‍ നിന്ന് കണ്ടെത്തിയ രണ്ടു കംപ്യൂട്ടറുകളില്‍നിന്ന് വ്യക്തമായ തെളിവുകളും പൊലിസിന് കണ്ടെത്താനായി. ഇവരെ അറസ്റ്റ് ചെയ്തത് മുതലുള്ള ദിവസം തൊട്ടുള്ള ഏഴ് വര്‍ഷമാണ് ശിക്ഷയായി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."