ആസിഡ് ആക്രമണ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു
ആലത്തൂര്‍: കാവശ്ശേരി കലാമണിയില്‍ താമസിക്കുന്ന ഷൈനിക്കും മകള്‍ ശില്‍പ്പക്കും നേരെയുണ്ടായ ആസിഡ് ആക്രമണ കേസില്‍ രണ്ട് പേരെ ആലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പുതുക്കോട് താമസിക്കുന്ന റിട്ടയേര്‍ഡ് നേവി ഉദ്ദ്യേഗസ്ഥനായ ശേഖരന്‍ (72), ഷൈനിയുടെ ഭര്‍ത്താവ് ഇരട്ടക്കുളം നെല്ലിയാംകുന്നം ശക്തന്‍ എന്നിവരെയാണ് ആലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ആസിഡ് ആക്രമണക്കേസില്‍ ഗൂഡാലോചന നടത്തിയതിനാണ് അറസ്റ്റ്. മറ്റ് പ്രതികളായ തമിഴ്‌നാട്ടിലെ ക്വാട്ടേഷന്‍ സംഘത്തെ അന്വോഷിക്കുന്നു.
മറ്റൊരു പ്രതിയായ ശേഖരന്റെ അയല്‍വാസിയായ പുതുക്കോടിലെ സലീനയെയും അന്വേഷിക്കുന്നു. തിങ്കളാഴ്ച സന്ധ്യക്കാണ് ശക്തന്റെ ഭാര്യ ഷൈനിക്കും മകള്‍ ശില്‍പ്പക്കും കാവശ്ശേരി കലാമണിയില്‍ വെച്ച്് ആസിഡ് ആക്രമണമുണ്ടായത്. ശേഖരന്റെ കാറില്‍ കലാമണിയില്‍ വാടക വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ബൈക്കില്‍ വന്ന രണ്ട് പേര്‍ ആസിഡ് ഒഴിച്ചത്. മുഖത്തും വയറിലും സാരമായി പരിക്കേറ്റ ഷൈനി തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവ് ശക്തനുമായി പിണക്കത്തിലായിരുന്ന ഷൈനി ഒരു വര്‍ഷമായി കലാമണിയില്‍ വാടക വീട്ടിലാണ്് താമസം. ഭര്‍ത്താവുമായി തെറ്റിയ ഷൈനി ശേഖരനുമായി അടുപ്പത്തിലായിരുന്നു. ശേഖരന്റെ അയല്‍വാസിയായ സെലീനയുടെ വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് വന്ന കോണ്‍ട്രാക്ര്‍ മധുസൂദനനുമായി ഉണ്ടായിരുന്ന അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. പാലാക്കാരയായ ഷൈനിക്ക് ഏഴു വയസ്സുള്ള ശില്‍പ്പയെ കൂടാതെ 18 വയസ്സുള്ള ഒരു മകനുമുണ്ട്.
കാവശ്ശേരി പഞ്ചായത്തിലെ ആശാവര്‍ക്കര്‍ കൂടിയാണ് പരിക്കേറ്റ ഷൈനി. ആലത്തൂര്‍ ഡി.വൈ.എസ്്.പി. സി.കെ രാമചന്ദ്രന്‍, സി.ഐ ആര്‍ റാഫി, എസ്.ഐ എ പ്രതാപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."