യു.ഡി.എഫ് മേഖലാ ജാഥകള്‍ ഫെബ്രുവരി 12നു തുടങ്ങും
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അക്രമത്തിനും അസഹിഷ്ണുതയ്ക്കുമെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അഞ്ചു മേഖലാ പ്രചാരണ ജാഥകള്‍ നടത്തും. മേഖലാടിസ്ഥാനത്തില്‍ ഫെബ്രുവരി 12 മുതല്‍ 20 വരെയായിരിക്കും ജാഥകളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളുള്‍പ്പെടുന്ന മേഖലയിലെ ജാഥയുടെ ക്യാപ്റ്റന്‍ എം.എം ഹസ്സനും വൈസ് ക്യാപ്റ്റന്‍ സി.എം.പി നേതാവ് സി.എ അജീറുമായിരിക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട് മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ ഡോ.എം.കെ മുനീറും വൈസ് ക്യാപ്റ്റന്‍ വിജയകൃഷ്ണനും (സി.എം.പി) ആയിരിക്കും.
തൃശൂര്‍, എറണാകുളം, ആലപ്പുഴ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ വി.ഡി സതീശന് എം.എല്‍.എയും വൈസ് ക്യാപ്റ്റന്‍ അനൂപ് ജേക്കബ് എം.എല്‍.എയുമായിരിക്കും. കോട്ടയം, ഇടുക്കി മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ ഡോ.വര്‍ഗീസ് ജോര്‍ജും (ജനതാദള്‍- യു) വൈസ് ക്യാപ്റ്റന്‍ ജോസഫ് വാഴയ്ക്കനും ആയിരിക്കും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ എന്‍.കെ പ്രേമചന്ദ്രന് എം.പിയും വൈസ് ക്യാപ്റ്റന്‍ വാക്കനാട് രാധാകൃഷ്ണനും (കേരളാ കോണ്‍ഗ്രസ്- ജേക്കബ്) ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."