HOME
DETAILS

ജലവിഭവ വകുപ്പില്‍ 1,199 തസ്തികകള്‍ റദ്ദാക്കും

  
backup
January 25 2017 | 19:01 PM

%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-1199-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf

തിരുവനന്തപുരം: വിവിധ പദ്ധതികളിലായി ജലവിഭവ വകുപ്പിനു കീഴിലുള്ള 1,199 അധിക തസ്തികകള്‍ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അധികമെന്നു കണ്ടെത്തിയതും 2003ല്‍ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിച്ചതും വിരമിച്ച ഒഴിവുകളിലേക്കടക്കം നേരത്തെ സൂപ്പര്‍ ന്യൂമററി ആയി സൃഷ്ടിച്ചതുമായ തസ്തികകളാണ് റദ്ദാക്കുന്നത്.
ജലവിഭവ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ 371ഉം മിനിസ്റ്റീയല്‍ ജീവനക്കാരുടെ 278ഉം പുതുതായി കണ്ടെത്തിയ 186ഉം മറ്റ് വകുപ്പുകളിലേക്ക് 2012ല്‍ പുനര്‍വിന്യസിച്ച 364ഉം തസ്തികകളാണ് റദ്ദാക്കുന്നത്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീ യര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, യു.ഡി.സി, ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങിയ തസ്തികകളാണിത്. ഈ തസ്തികകള്‍ റദ്ദാക്കിയാലും ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ലെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.
ജീവനക്കാരെ 2003ല്‍ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിച്ചെങ്കിലും തസ്തികകള്‍ ജലവിഭവ വകുപ്പില്‍ തന്നെ തുടരുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago