സാഹചര്യം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചുവെന്ന് മുലായത്തിന്റെ മരുമകള്‍
ലഖ്‌നോ: രാഷ്ട്രീയം ഒരിക്കലും ഇഷ്ടമല്ല, സാമൂഹിക പ്രവര്‍ത്തകയാകാനാണ് ഇഷ്ടം. എന്നാല്‍ കാലം തന്നെ രാഷ്ട്രീയത്തിലേക്ക് ഇറക്കുകയാണ്-പറയുന്നത് മറ്റാരുമല്ല, എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക്ക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ്.
പലഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായി. എനിക്ക് മത്സരിക്കാന്‍ ടിക്കറ്റും നല്‍കി. എവിടെ നിന്നാലും താന്‍ ജയിക്കുമെന്നുള്ള വിശ്വാസവും ഉണ്ടെന്നും അപര്‍ണ പറയുന്നു. എസ്.പിയുടെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ അപര്‍ണയുടെ പേരുമുണ്ട്. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അപര്‍ണ ലഖ്‌നോ മണ്ഡലത്തിലായിരിക്കും മത്സരിക്കുകയെന്നാണ് വിവരം. ഇവിടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് റീത്ത ബഹുഗുണ ജോഷിയാണ് മത്സരിക്കുന്നത്. ബി.ജെ.പിയോട് എതിരിടാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് 26 കാരിയായ അപര്‍ണ തന്നെയെന്നാണ് മുലായം വിലയിരുത്തുന്നത്. പാര്‍ട്ടിയില്‍ അഖിലേഷിന്റെ മേധാവിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ തയാറാകാതിരുന്ന അപര്‍ണ, പാര്‍ട്ടിയിലെ എല്ലാ നേതാക്കളും നല്ലവരാണെന്ന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."