സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന
കുന്നംകുളം: സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. ബസിന്റെ വാതിലുകള്‍ അടക്കാതിരിക്കുന്നതും, എയര്‍ഹോണ്‍ ഉപയോഗം, ടിക്കറ്റ് നല്കാതിരിക്കല് തുടങ്ങിയ നിയമ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളമുള്ള പരിശോധനയുടെ ഭാഗമായാ ണ് കുന്നംകുളത്ത് വാഹന പരിശോധന നടന്നത്.
മുതിര്‍ന്നവര്‍ക്കും, അംഗപരിമിതര്‍ക്കും, സ്ത്രീകള്‍ക്കുമുള്ള സീറ്റുകള്‍ രേഖപെടുത്താതിരിക്കു കയും, വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്നു മുള്പെടേയുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിശോധനയില്‍ നിയമലംഘനം നടത്തിയ ബസുകള്‍ക്കെതിരെ നടപടിയെടുക്കുകയും, ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്കുവാനുമാണ് തീരുമാനം. മിക്ക ബസുകളിലും വാതിലുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ ഇത് കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി.
ഗുരുവായൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ കീഴില്‍ കുന്നംകുളം, ഗുരുവായൂര്‍. ചാവക്കാട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20 ഓളം കേസുകള്‍ എടുത്തതായി ഇന്‍സ്പെക്ടര്‍ ഇബ്രാഹീംകുട്ടി പറഞ്ഞു. നിയമലംഘനം നടത്തിയ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലന ക്ലാസില്‍ പങ്കെടുക്കാനും, ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം ബോധ്യപെടുത്താനും കത്ത് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."